Annadanam

← Back to Home

Annadanam

Relieve Hunger, Warm Hearts

Annadanam — sharing food with care and devotion.

വിശപ്പകറ്റാം, മനസ്സു നിറയ്ക്കാം

ശ്രീസത്യം ആശ്രമത്തിലെ അന്നദാന സേവനം

മലയാളം

വിശപ്പകറ്റാം, മനസ്സു നിറയ്ക്കാം

വിശപ്പ് എല്ലാവർക്കും പരിചിതമായ ഒരു സത്യമാണ്. വിശന്നിരിക്കുമ്പോൾ ലഭിക്കുന്ന ഒരു നേരത്തെ ഭക്ഷണം ശരീരത്തിന് തൃപ്തിയും മനസ്സിന് ആശ്വാസവും നൽകുന്നു. മറ്റൊരാളുടെ വിശപ്പറിഞ്ഞ്, നമുക്കുള്ളതിൽനിന്ന് ഒരു പങ്ക് നൽകുമ്പോൾ ഭക്തി സേവനമായി മാറുന്നു. അതുകൊണ്ടുതന്നെ അന്നദാനത്തിന് നമ്മുടെ ആത്മീയപാരമ്പര്യത്തിൽ സവിശേഷമായ സ്ഥാനമുണ്ട്.

ശ്രീസത്യം ആശ്രമത്തിൽ ദിവസവും മൂന്ന് നേരം അന്നദാനം

പുക്കാട്ടുപടി ഭഗവതി ക്ഷേത്രം ഉൾപ്പെടുന്ന ശ്രീസത്യം ആശ്രമത്തിൽ ദിവസവും മൂന്ന് നേരം അന്നദാനം നടത്തുന്നു. ഇവിടെ എത്തുന്ന എല്ലാവർക്കും ഭക്ഷണം കഴിച്ചുപോകാം. എത്ര പേർ എത്തിയാലും എല്ലാവർക്കും അന്നം നൽകണമെന്ന മനോഭാവത്തോടെയാണ് ഈ സേവനം തുടരുന്നത്.

ദർശനത്തിനും പ്രാർത്ഥനയ്ക്കുമായി എത്തുന്നവർക്ക് അന്നവും ഒരുക്കുമ്പോൾ, ആശ്രമം മനസ്സിനും ശരീരത്തിനും ആശ്വാസം നൽകുന്ന ഇടമായി മാറുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഓരോ നേരവും പങ്കുവയ്ക്കലിന്റെയും പരസ്പരസ്നേഹത്തിന്റെയും അനുഭവമാകുന്നു.

നിങ്ങളും പങ്കുചേരൂ

ഈ അന്നദാനസേവനം തുടർന്നുകൊണ്ടുപോകാൻ നൽകുന്ന ഓരോ സംഭാവനയും വിലപ്പെട്ടതാണ്. ആശ്രമത്തിലെത്തുന്നവർക്ക് ഭക്ഷണം ഒരുക്കാനും ദിവസവും മൂന്ന് നേരം അന്നദാനം തുടരാനും നിങ്ങളുടെ സഹായം പിന്തുണയാകുന്നു.

ശ്രീസത്യം ആശ്രമത്തിന്റെ അന്നദാനസേവനത്തിൽ നിങ്ങളും പങ്കുചേരൂ. നിങ്ങളുടെ കരുതൽ മറ്റൊരാളുടെ വിശപ്പകറ്റട്ടെ.

ദൈനംദിന അന്നദാന സമയം

പ്രഭാതഭക്ഷണം8:30 AM – 9:30 AM
ഉച്ചഭക്ഷണം12:30 PM – 1:30 PM
രാത്രിഭക്ഷണം7:30 PM – 8:30 PM

അന്നദാനത്തിനും മറ്റു സേവനപ്രവർത്തനങ്ങൾക്കും ശ്രീ സത്യം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സംഭാവന നൽകാം.

അന്നദാനത്തിന് സംഭാവന നൽകുക

English

Relieve Hunger, Warm Hearts

Hunger is a reality familiar to us all. A meal received when we are hungry satisfies the body and comforts the mind. When we recognise another person’s hunger and share a portion of what we have, devotion becomes service. This is why Annadanam—the offering of food—holds a special place in our spiritual tradition.

Annadanam Three Times a Day at Sri Sathyam Ashram

Sri Sathyam Ashram, of which Pukkattupady Bhagavathi Temple is a part, provides Annadanam three times every day. Everyone who visits is welcome to have a meal before leaving. This service continues with the commitment to feed everyone who arrives, however many there may be.

By providing food to those who come for darshan and prayer, the ashram becomes a place of comfort for both body and mind. Each shared meal becomes an experience of togetherness and care for one another.

Join Us

Every donation towards sustaining this Annadanam service is valuable. Your support helps prepare meals for visitors and continue Annadanam three times a day.

Join Sri Sathyam Ashram’s Annadanam service. Let your care help relieve someone’s hunger.

Daily Annadanam Timings

Breakfast8:30 AM – 9:30 AM
Lunch12:30 PM – 1:30 PM
Dinner7:30 PM – 8:30 PM

Annadanam and other charitable initiatives are supported through Sri Satyam Foundation Charitable Trust. You may contribute directly through the dedicated donation page.

Donate to Annadanam