Maharshi Sri Sathyam

Sri Sathyam Ashram

Maharshi Sri Sathyam

Saigovind Mukundan

Maharshi Sri Sathyam was born on 11 April 1991 in the village of Vayalkara, near Aluva in the state of Kerala, South India, as the second son of Sri M. R. Mukundan and Smt. Rajeswari.

As his parents were devoted followers of Bhagawan Sri Sathya Sai Baba of Puttaparthi, they named him Saigovind Mukundan.

മഹർഷി ശ്രീ സത്യം

സായിഗോവിന്ദ് മുകുന്ദൻ

1991 ഏപ്രിൽ പതിനൊന്നാം തീയതി ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്ത്, ആലുവാ നഗരപ്രദേശത്തിനടുത്തുള്ള വയൽക്കര എന്ന ഗ്രാമത്തിൽ ശ്രീ എം. ആർ. മുകുന്ദൻ, രാജേശ്വരി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി മഹർഷി ശ്രീ സത്യം ജനിച്ചു.

മാതാപിതാക്കൾ പുട്ടപ്പർത്തിയിലെ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ അടിയുറച്ച ഭക്തന്മാരായിരുന്നതിനാൽ അവർ അദ്ദേഹത്തിന് സായിഗോവിന്ദ് മുകുന്ദൻ എന്ന നാമകരണം ചെയ്തു.

Faith • Surrender • Inner Guidance വിശ്വാസം • സമർപ്പണം • ആന്തരിക മാർഗ്ഗനിർദ്ദേശം

English

Maharshi Sri Sathyam

Maharshi Sri Sathyam’s spiritual journey began with the innocent faith of a child. From an early age, a simple teaching given by his parents became deeply rooted in his life: “Whatever you need, pray to God.”

In childhood, that prayer was a sincere request from a child’s heart. But as life began to answer those prayers through experiences, guidance, and inner assurance, that faith gradually became more than a habit. It became a living spiritual experience.

From a young age, he had deep devotion and an inner connection with Shirdi Sai Baba and Sathya Sai Baba. These devotional experiences strengthened his faith in the Divine within. Over time, prayer to external divine forms grew into an inner dialogue with the divine consciousness experienced within his own self.

This became a defining transformation in his spiritual life. From prayer as a way of expressing needs, his sadhana evolved into a state of receiving divine guidance and answers from within. This inner guidance became the direction behind every decision and every action in his life.

His childhood unfolded in a spiritual atmosphere enriched by divine darshan, touch, and conversation. His stay at Puttaparthi and other spiritual presences nurtured his early life on the path of devotion and spirituality.

After completing his degree in Sanskrit from Sree Sankara College, Kalady, he formally concluded his academic education.

Even from a young age, as though blessed by the merits of past births, flashes of spirituality were often visible in him. By the time he entered youth, this became much stronger, and he began to receive continuous guidance and inner instructions.

According to the inner guidance of Bhagawan, he accepted the name Maharshi Sri Sathyam and began his spiritual activities.

As part of his official spiritual work, he founded an organization named Srisathyam Foundation Charitable Trust, through which his activities expanded across India and abroad.

As though guided by divine purpose, he also took up the leadership of Bhuvaneswari Charitable Trust, a spiritual and charitable organization that had been started by a group consisting of his father and his father’s friends. He completed the construction work of Pukkattupady Bhagavathy Temple, whose renovation had been initiated at Pukkattupady, and in 2018, according to Kerala Tantric tradition, had the consecration of Bhagavathy with Kumbhabhishekam and the consecration of the sub-deities performed, and regular Trikala Pooja began.

Today, Sri Sathyam Ashram, glowing in the serene fullness of its spiritual atmosphere and encompassing Pukkattupady Bhagavathy Temple and Sri Shirdi Sai Baba Temple, stands as a place that offers spiritual upliftment to devotees.

Just as Dakshineswar Kali Temple in Kolkata holds a significant place in the spiritual life of Sri Ramakrishna Paramahamsa, Pukkattupady Bhagavathy Temple stands as a milestone in the spiritual journey of Maharshi Sri Sathyam.

മലയാളം

മഹർഷി ശ്രീ സത്യം

മഹർഷി ശ്രീ സത്യത്തിന്റെ ആത്മീയ യാത്ര ഒരു കുട്ടിയുടെ നിഷ്കളങ്കമായ വിശ്വാസത്തിൽ നിന്നാണ് ആരംഭിച്ചത്. ചെറുപ്പകാലത്ത് മാതാപിതാക്കൾ പകർന്നു നൽകിയ ഒരു ലളിതമായ ഉപദേശം അദ്ദേഹത്തിന്റെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു: “എന്ത് ആവശ്യമുണ്ടെങ്കിലും ഭഗവാനോട് പ്രാർത്ഥിക്കുക.”

ബാല്യത്തിൽ ആ പ്രാർത്ഥന ഒരു കുട്ടിയുടെ സത്യസന്ധമായ അപേക്ഷയായിരുന്നു. എന്നാൽ ഓരോ പ്രാർത്ഥനയ്ക്കും ജീവിതത്തിൽ ഉത്തരങ്ങളും അനുഭവങ്ങളും ലഭിച്ചു തുടങ്ങിയപ്പോൾ, ആ വിശ്വാസം ഒരു ശീലമല്ലാതെ ജീവസ്സുറ്റ ആത്മീയ അനുഭവമായി മാറി.

ചെറുപ്പം മുതൽ ഷിർഡി സായി ബാബയോടും സത്യസായി ബാബയോടും അദ്ദേഹത്തിന് ആഴത്തിലുള്ള ഭക്തിയും ആത്മബന്ധവും ഉണ്ടായിരുന്നു. ഈ ഭക്താനുഭവങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിലെ ദൈവവിശ്വാസത്തെ കൂടുതൽ ശക്തമാക്കി. കാലക്രമേണ, പുറത്തുള്ള ദൈവരൂപങ്ങളോടുള്ള പ്രാർത്ഥന സ്വന്തം അന്തരാത്മാവിൽ അനുഭവപ്പെടുന്ന ഈശ്വരചൈതന്യവുമായി ഉള്ള ആന്തരിക സംഭാഷണമായി വളർന്നു.

ആത്മീയ ജീവിതത്തിലെ പ്രധാന മാറ്റം അവിടെയാണ് സംഭവിച്ചത്. ആവശ്യങ്ങൾ മാത്രം പറയുന്ന പ്രാർത്ഥനയിൽ നിന്ന്, ഉള്ളിൽ നിന്ന് ലഭിക്കുന്ന ദൈവിക നിർദ്ദേശങ്ങളും ഉത്തരങ്ങളും അനുഭവിക്കുന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ സാധന വികസിച്ചു. ഈ ആന്തരിക വഴികാട്ടലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ തീരുമാനത്തിനും ഓരോ കർമ്മത്തിനും ദിശയായി മാറിയത്.

ഭഗവൽ ദർശനം, സ്പർശനം, സംഭാഷണം എന്നിവയാൽ മുഖരിതമായ ആത്മീയാന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പുട്ടപ്പർത്തിയിലെ വാസവും മറ്റു ആത്മീയ സാന്നിധ്യങ്ങളും ആ ബാല്യജീവിതത്തെ ഭക്തിയുടെയും ആത്മീയതയുടെയും പാതയിൽ വളർത്തി.

കാലടി ശ്രീശങ്കര കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദമെടുത്തതിന് ശേഷം ഔദ്യോഗികമായി വിദ്യാഭ്യാസം അവസാനിപ്പിച്ചു.

ചെറുപ്പത്തിൽ തന്നെ മുൻജന്മസുകൃതം എന്ന പോലെ പലപ്പോഴും ആ ബാലനിൽ ആധ്യാത്മികതയുടെ മിന്നലാട്ടം പ്രകടമായിരുന്നു. അത് യൗവനകാലമായപ്പോഴേക്കും വളരെ ശക്തമാകുകയും, അദ്ദേഹത്തിന് നിരന്തരമായ മാർഗനിർദേശങ്ങളും ആന്തരിക നിർദേശങ്ങളും ലഭിച്ച് തുടങ്ങുകയും ചെയ്തു.

അങ്ങനെ അദ്ദേഹം ഭഗവാന്റെ ആന്തരിക നിർദേശപ്രകാരം തന്റെ നാമം മഹർഷി ശ്രീ സത്യം എന്ന് സ്വീകരിച്ച്, തന്റെ ആധ്യാത്മിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഔദ്യോഗിക പ്രവർത്തനം എന്ന നിലയിൽ അദ്ദേഹം ശ്രീസത്യം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു സംഘടന ആരംഭിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭാരതത്തിലും വിദേശത്തും ഒരുപോലെ വ്യാപിപ്പിക്കുകയും ചെയ്തു.

ഒരു നിയോഗം പോലെ, തന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടങ്ങിയ ഒരു സംഘം തുടങ്ങിയുവച്ച ഭുവനേശ്വരി ചാരിറ്റബിൾ ട്രസ്റ്റ് എന്ന ആത്മീയ-ധാർമിക സംഘടനയുടെ സാരഥ്യം ഏറ്റെടുക്കുകയും, പുക്കാട്ടുപടിയിൽ പുനരുദ്ധാരണം തുടങ്ങിയുവച്ചിരുന്ന പുക്കാട്ടുപടി ഭഗവതി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2018-ൽ കേരള താന്ത്രികവിധി പ്രകാരം ഭഗവതിക്ക് കുംഭാഭിഷേകത്തോടെയുള്ള പ്രതിഷ്ഠയും ഉപദേവതകൾക്ക് പ്രതിഷ്ഠയും നടത്തിച്ച്, നിത്യമായി ത്രികാല പൂജ ആരംഭിക്കുകയും ചെയ്തു.

ഇന്ന് ആത്മീയ അന്തരീക്ഷം അതിന്റെ പരിപൂർണമായ ശാന്തിയിൽ വിളങ്ങുന്ന ശ്രീ സത്യം ആശ്രമം, ആശ്രമത്തിൽ ഉൾകൊള്ളുന്ന പുക്കാട്ടുപടി ഭഗവതി ക്ഷേത്രം, ശ്രീ ഷിർഡി സായി ബാബ ക്ഷേത്രം എന്നിവയോടൊപ്പം ഭക്തജനങ്ങൾക്ക് ആത്മീയ ഉന്നതി നൽകി കൊണ്ട് നിലനിൽക്കുന്നു.

കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളിക്ഷേത്രം ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയജീവിതത്തിൽ നിലകൊള്ളുന്നതുപോലെ, മഹർഷി ശ്രീസത്യത്തിന്റെ ആത്മീയയാത്രയിൽ പുക്കാട്ടുപടി ഭഗവതി ക്ഷേത്രവും ഒരു നാഴികക്കല്ലായി നിലകൊള്ളുന്നു.